സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ കാസർഗോട്ടെ കൊ​റോ​ണ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി
Thursday, April 2, 2020 12:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കൊ​റോ​ണ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ വ്യ​വ​സാ​യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ നേ​രി​ട്ടു സ​ന്ദ​ര്‍​ശി​ച്ച് വി​ല​യി​രു​ത്തി. അ​തി​യാ​മ്പൂ​ര്‍ ശ്രീ​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​നി​ലെ​ത്തി​യ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ അ​വി​ടു​ത്തെ ശു​ചി​ത്വ​വും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വു​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന് ആ​വി​ക്ക​ര​യി​ല്‍ 40 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. തെ​രു​വോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ര്‍​പ്പി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ഹാ​ളും സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ശ​ദീ​ക​രി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റാ​യി മാ​റ്റി​യ പ​ട​ന്ന​ക്കാ​ട്ടെ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ളും വി​ല​യി​രു​ത്തി. നീ​ലേ​ശ്വ​രം ശ്രീ​വ​ത്സം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണും സ​ന്ദ​ര്‍​ശി​ച്ചു. ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യ്ക്കും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​നു​മൊ​പ്പം ഇ​വി​ടെ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു. ഇ​തി​നു​ശേ​ഷം പെ​രി​യ കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ കോ​വി​ഡ്-19 രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച വൈ​റോ​ള​ജി ലാ​ബി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ഹൊ​സ്ദു​ര്‍​ഗ് ത​ഹ​സി​ല്‍​ദാ​ര്‍ എം. ​മ​ണി​രാ​ജ് എ​ന്നി​വ​രും സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ അ​നു​ഗ​മി​ച്ചു.