ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണംചെ​യ്തു
Thursday, April 2, 2020 12:16 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് പ​രി​ധി​യി​ലെ അതിഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണംചെ​യ്തു. പ​യ്യ​ന്നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലും താ​ലൂ​ക്ക് പ​രി​ധി​യി​ലെ പ​തി​നൊ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഒ​രാ​ഴ്ച​ത്തേ​ക്കാ​വ​ശ്യ​മാ​യ അ​രി, ആ​ട്ട, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യാ​ണ് വി​ത​ര​ണംചെ​യ്ത​ത്. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​ത​ര​ണം പ​യ്യ​ന്നൂ​രി​ല്‍ സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും ക​ല്യാ​ശേ​രി​ നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ലെ വി​ത​ര​ണം പി​ലാ​ത്ത​റ​യി​ല്‍ ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍, ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ബാ​ല​ഗോ​പാ​ല​ന്‍ റ​വ​ന്യു- ആ​രോ​ഗ്യ വ​ക​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എ​ല്ലാ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ട​നെത്ത​ന്നെ വി​ത​ര​ണംചെ​യ്യു​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.