പോ​ലീ​സു​കാ​ര്‍​ക്ക് മി​ല്‍​മ​യു​ടെ സൗ​ജ​ന്യ സം​ഭാ​രം
Thursday, April 2, 2020 12:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ല​ത്ത് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ മു​ഴു​കു​ന്ന ജി​ല്ല​യി​ലെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ സം​ഭാ​ര വി​ത​ര​ണ​വു​മാ​യി മി​ല്‍​മ കാ​സ​ര്‍​ഗോ​ഡ് ഡ​യ​റി. മി​ല്‍​മ​യു​ടെ മാ​വു​ങ്കാ​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മി​ല്‍​മ മ​ല​ബാ​ര്‍ യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, പി.​പി. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന് സം​ഭാ​രം ന​ല്‍​കി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ഡ​യ​റി മാ​നേ​ജ​ര്‍ കെ.​എ​സ്. ഗോ​പി, എ​സ്ബി​ഐ കാ​ഞ്ഞ​ങ്ങാ​ട് ശാ​ഖാ മാ​നേ​ജ​ര്‍ ജി. ​ജി​ന​രാ​ജ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
എ​സ്ബി​ഐ, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, കാ​സ​ര്‍​ഗോ​ഡ് ഡ​യ​റി എം​പ്ലോ​യീ​സ് വെ​ല്‍​ഫെ​യ​ര്‍ സ്‌​കീം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​ന്‍ കു​ണ്ടം​കു​ഴി​യി​ലെ രാ​ജേ​ന്ദ്ര​ന്‍റെ സം​ഭാ​വ​ന​യാ​യി 1600 പാ​യ്ക്ക​റ്റ് സം​ഭാ​രം പ​ദ്ധ​തി​യി​ലേ​ക്ക് ന​ല്കി. ഏ​പ്രി​ല്‍ 10 വ​രെ മു​ട​ങ്ങാ​തെ സം​ഭാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യി സ​ഹ​ക​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 9447080959 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.