കൊ​ടു​ക്കാം ഈ ​ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന് ബി​ഗ്സ​ല്യൂ​ട്ട്...
Saturday, April 4, 2020 11:04 PM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള ജി​ല്ല​യ്ക്ക് ഏ​പ്രി​ല്‍ മൂ​ന്ന് സ​ന്തോ​ഷ​ത്തി​ന്‍റെ​യും ആ​ശ്വാ​സ​ത്തി​ന്‍റെ​യും ദി​ന​മാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​രു​ടെ ഫ​ലം ആ​ദ്യ​മാ​യി നെ​ഗ​റ്റീ​വ് ആ​യി വ​ന്ന ദി​നം.

ഈ ​സ​ന്തോ​ഷ​ത്തി​ന്‍റെ ഹോ​ട്ട് സ്‌​പോ​ട്ടാ​യി മാ​റി​യ​ത് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​ണ്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മം ഫ​ല​പ്രാ​പ്തി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന്‍റെ ആ​ത്മ നി​ര്‍​വൃ​തി അ​വി​ടെ ഓ​രോ ജീ​വ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്തും തെ​ളി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി ഇ​വ​രെ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടെ ഏ​റ്റെ​ടു​ത്ത കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ വി​ജ​യ​മാ​യി​രു​ന്നു ഇ​ത്.

മാ​ര്‍​ച്ച് പ​കു​തി​യോ​ടു​കൂ​ടി​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് സാ​ന്നി​ധ്യ​മ​റി​യി​ച്ചു തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ദി​നം​പ്ര​തി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി വ​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് കു​റ​വു​ണ്ടാ​യി​ല്ല.

കോ​വി​ഡ്-19 സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം പോ​സി​റ്റീ​വ് ആ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ ഉ​ട​ന്‍ രോ​ഗി​യെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു ചി​കി​ത്സ ആ​രം​ഭി​ക്കും. 72 മ​ണി​ക്കൂ​റി​ന് ശേ​ഷം വീ​ണ്ടും സ്ര​വ​വും ര​ക്ത​വും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ഫ​ലം നെ​ഗ​റ്റീ​വ് ആ​യി വ​ന്നാ​ല്‍ 24 മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും സ്ര​വ​വും ര​ക്ത​വും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. അ​തും നെ​ഗ​റ്റീ​വ് ആ​യി വ​ന്നാ​ല്‍ രോ​ഗി​യെ രോ​ഗ​മു​ക്ത​നാ​യി ക​ണ​ക്കാ​ക്കും. മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ഡോ. ​കു​ഞ്ഞി​രാ​മ​ന്‍ പ​റ​യു​ന്നു.

54 ഉം 31 ​ഉം 27 ഉം ​വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്ന് പു​രു​ഷ​ന്‍​മാ​രാ​ണ് ആ​ദ്യ​മാ​യി രോ​ഗം ഭേ​ദ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഡോ. ​കു​ഞ്ഞി​രാ​മ​ന്‍, ഡോ. ​കൃ​ഷ്ണ​നാ​യി​ക്, ഡോ. ​ജ​നാ​ര്‍​ദ​ന നാ​യി​ക് എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ല്കി​യ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ ന​യി​ച്ച​ത്. ഓ​രോ രോ​ഗി​യെ​യും സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ ക​ണ്ട് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞു നി​റ​വേ​റ്റാ​ന്‍ മെ​ഡി​ക്ക​ല്‍ സം​ഘം ശ്ര​ദ്ധി​ച്ചി​രു​ന്നു.

മീ​ന​മാ​സ​ത്തി​ലെ കൊ​ടി​യ ചൂ​ടി​നൊ​പ്പം പേ​ഴ്സ​ണൽ പ്രൊ​ട്ട​ക്‌​ഷ​ന്‍ എ​ക്യു​പ്മെ​ന്‍റ് (പി​പി​ഇ) കി​റ്റി​ന്‍റെ ചൂ​ടും കൂ​ടി സ​ഹി​ച്ചാ​ണ് ഡോ​ക്ട​ര്‍​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്ത​ത്. ഇ​വ​രി​ല്‍ അ​ധി​കം പേ​രും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു സ​ത്യം.