എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് മ​രു​ന്നു​ക​ളെ​ത്തി​ക്കണമെന്ന് യൂത്ത് കോൺഗ്രസ്
Saturday, April 4, 2020 11:04 PM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ്-19 രോ​ഗ​ഭീ​തി​യു​ടെ​യും ലോ​ക്ക്ഡൗ​ണി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യ ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​രി​ല്‍ 300 ഓ​ളം രോ​ഗി​ക​ള്‍ ത​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് മം​ഗ​ളൂ​രു​വി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​തി​ര്‍​ത്തി അ​ട​ച്ച​തി​നാ​ല്‍ ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും ചി​കി​ത്സ ന​ട​ത്താ​നും മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​ല​ത്ത​റ​യി​ലെ ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ മി​ഥു​ന്‍ മ​രു​ന്ന് തീ​ര്‍​ന്ന​തി​നാ​ല്‍ അ​സു​ഖം കൂ​ടി ആ​ശു​പ​ത്രി​യി​ലാ​യ​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും നോ​യ​ല്‍ പ​റ​ഞ്ഞു.