കരുതലോടെ കാസർഗോഡ്! കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ നാ​ളെ തു​റ​ക്കും
Saturday, April 4, 2020 11:04 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യു​ടെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ നാ​ളെ തു​റ​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കി​നാ​യി പ​ണി​ത കെ​ട്ടി​ട​മാ​ണ് താ​ത്കാ​ലി​ക​മാ​യി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി മാ​റു​ക. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് 10 ഡോ​ക്ട​ര്‍​മാ​രെ​യും ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്‍റെ കീ​ഴി​ല്‍ 30 ഓ​ളം ന​ഴ്‌​സു​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു​ള്ള ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി 4.21 കോ​ടി രൂ​പ​യു​ടെ​യും ക​ട്ടി​ലു​ക​ളും കി​ട​ക്ക​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഫ​ര്‍​ണി​ച്ച​റു​ക​ള്‍​ക്കാ​യി 78.1 ല​ക്ഷം രൂ​പ​യു​ടെ​യും മ​രു​ന്നു​ക​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ര​ണ്ട് കോ​ടി രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. 200 കി​ട​ക്ക​ക​ളും 102 ക​ട്ടി​ലു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​ച്ചി​രു​ന്നു.
നാ​ലു നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍, ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും ഡ്യൂ​ട്ടി റൂം, ​ഫാ​ര്‍​മ​സി എ​ന്നി​വ സ​ജ്ജീ​ക​രി​ക്കു​ക. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​ക​ളെ ഒ​ന്നാം നി​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കും. ര​ണ്ടാ​മ​ത്തെ നി​ല​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു​മു​ള്ള വി​ശ്ര​മ​മു​റി​ക​ള്‍ ഒ​രു​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​ൻ​പ​ത് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളും ര​ണ്ട് കി​ട​ക്ക​ക​ള്‍ വീ​ത​മു​ള്ള അ​ഞ്ച് ഐ​സൊ​ലേ​ഷ​ന്‍ മു​റി​ക​ളും സ​ജ്ജ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി. 12 ക​ട്ടി​ലു​ക​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ സ്ഥാ​പി​ക്കും. ആ​ശു​പ​ത്രി​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ നി​ന്ന് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കും. ആം​ബു​ല​ന്‍​സ്, യാ​ത്രാ സൗ​ക​ര്യം, ടെ​ലി​ഫോ​ണ്‍, കാ​ന്‍റീ​ന്‍ എ​ന്നീ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും.
കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​നാ​വ​ശ്യ​മാ​യ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ കെ​എം​എ​സ്‌​സി​എ​ല്‍ വ​ഴി​യാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. 20 ഐ​സി​യു, അ​ഞ്ച് വെ​ന്‍റി​ലേ​റ്റ​ര്‍, മൂ​ന്ന് വെ​ന്‍റി​ലേ​റ്റ​ര്‍ നോ​ണ്‍ ഇ​ന്‍​സേ​വ്, 20 മ​ള്‍​ട്ടി പാ​രാ​മീ​റ്റ​ര്‍ മോ​ണി​റ്റ​ര്‍, 20 ഇ​ന്‍​ഫ്യൂ​ഷ​ന്‍ പ​മ്പ്, 40 സി​റി​ഞ്ച് പ​മ്പ്, ര​ണ്ട് ഡി​ഫ്രി​ബ്രി​ലേ​റ്റ​ര്‍ വി​ത്ത് കാ​ര്‍​ഡി​യാ​ക് മോ​ണി​റ്റ​ര്‍, 15 ക്രാ​ഷ് കാ​ര്‍​ട്ട്, 10 ക്രാ​ഷ് കാ​ര്‍​ട്ട് ട്രോ​മ, 10 ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ ബ​ള്‍​ക്ക്, 10 ആം​ബു ബാ​ഗ്, നാ​ല് ഇ​സി​ജി മെ​ഷീ​ന്‍, പോ​ര്‍​ട്ട​ബി​ള്‍ അ​ള്‍​ട്രാ​സൗ​ണ്ട് ഡോ​പ്ല​ര്‍, അ​ള്‍​ട്രാ​സൗ​ണ്ട് ഡോ​പ്ല​ര്‍ മെ​ഷീ​ന്‍, പോ​ര്‍​ട്ട​ബി​ള്‍ എ​ക്‌​സ്‌​റേ, സ​ര്‍​ജി​ക്ക​ല്‍ ഇ​ന്‍​സ്ട്ര​മെ​ന്‍റു​സ്, മെ​ഡി​ക്ക​ല്‍ ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ സി​സ്റ്റം തു​ട​ങ്ങി 41 ത​രം ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

2013 ന​വം​ബ​ര്‍ 30 ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് ബ​ദി​യ​ടു​ക്ക​യ്ക്കും പെ​ര്‍​ള​യ്ക്കും ഇ​ട​യി​ലു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​മാ​യ ഉ​ക്കി​ന​ടു​ക്ക​യി​ല്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജിന് ത​റ​ക്ക​ല്ലി​ട്ട​ത്. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്നു 29 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് കെ​ട്ടി​ടം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.