വിദഗ്ദ്ധരെത്തി; കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്നു മു​ത​ല്‍ രോ​ഗി​ക​ളെ സ്വീ​ക​രി​ക്കും
Monday, April 6, 2020 12:36 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ദി​യ​ഡു​ക്ക ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. ഇ​ന്നു വൈ​കു​ന്നേ​രം മു​ത​ല്‍ കോ​വി​ഡ്-19 രോ​ഗ ബാ​ധി​ത​രെ സ്വീ​ക​രി​ച്ച് തു​ട​ങ്ങും.
മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നാ​ലു ദി​വ​സം കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​നെ അ​തി​നൂ​ത​ന കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​വ​ര്‍​ത്തി​പ്പി​ച്ച​ത്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ടി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200ഓ​ളം കി​ട​ക്ക​ക​ളും പ​ത്ത് ഐ​സി​യു കി​ട​ക്ക​ക​ളു​മാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ ആ​രോ​ഗ്യ​പ​ദ്ധ​തി ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍ പ​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി പി​ന്നീ​ട് 100 കി​ട​ക്ക​ക​ളും പ​ത്ത് ഐ​സി​യു കി​ട​ക്ക​ക​ളും കൂ​ടി സ​ജ്ജ​മാ​ക്കും.
ഏ​ഴു കോ​ടി രൂ​പ​യോ​ളം വ​രു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി പ​ത്ത് കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ഈ ​തു​ക​യി​ല്‍ നി​ന്ന് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്ട്രൊ കാ​ര്‍​ഡി​യോ​ഗ്രാം (ഇ​സി​ജി), മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഇ​തി​ന​കം എ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്താ​കെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം വെ​ന്‍റി​ലേ​റ്റേ​ര്‍ അ​ട​ക്ക​മു​ള്ള പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലാ​യി ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. ഇ​ത് ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡോ​ക്ട​ര്‍​മാ​ര്‍, ഹെ​ഡ് ന​ഴ്‌​സ്, സ്റ്റാ​ഫ് ന​ഴ്‌​സ്, ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​ങ്ങ​നെ 17 ഓ​ളം പേ​രെ​യാ​യി​രി​ക്കും ആ​ശു​പ​ത്രി​യി​ല്‍ നി​യ​മി​ക്കു​ക. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍ ഇ​വ​രെ ജി​ല്ല​യി​ലെ മ​റ്റു ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​യി​രി​ക്കും എ​ത്തി​ക്കു​ക. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​ത്. ഇ​തി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് 160 കെ​വി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ച്ചി​രു​ന്നു.
കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ക്കാ​ന്‍ 26 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​മെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പു​റ​പ്പെ​ട്ട സം​ഘം രാ​ത്രി​യോ​ടെ കാ​സ​ര്‍​ഗോ​ട്ടെ​ത്തി. 11 ഡോ​ക്ട​ര്‍​മാ​ര്‍, പ​ത്ത് സ്റ്റാ​ഫ് ന​ഴ്‌​സ്, അ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ന​ഴ്‌​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.
ജി​ല്ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ അ​ഭാ​വം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ്വ​യം സ​ന്ന​ദ്ധ​രാ​യാ​ണ് മെ​ഡി​ക്ക​ല്‍ സം​ഘം എ​ത്തു​ന്ന​ത്. ജി​ല്ല​യി​ല്‍ ര​ണ്ടാ​ഴ്ച​യോ​ളം സേ​വ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന ഇ​വ​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും. 9.6 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ർ​ച്ചേ​സ് ചെ​യ്ത് ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു.