ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഹെ​ല്‍​പ്പ് ഡെസ്ക്ക്
Tuesday, April 7, 2020 12:23 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജോ​യി പേ​ണ്ടാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹെ​ല്‍​പ്പ് ഡ​സ്‌​കു​മാ​യി 9495616615, 9446746569 എ​ന്നീ വാ​ട്‌​സ് ആ​പ്പ് ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. രോ​ഗി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍ മ​രു​ന്ന് ല​ഭി​ക്കു​ന്ന​തി​നാ​യി ഈ ​വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. 2020-21 പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നും കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
അ​ഗ​തി ആ​ശ്ര​യ ലി​സ്റ്റി​ല്‍ പെ​ട്ട​വ​ര്‍​ക്കും ക്ഷ​യ​രോ​ഗി​ക​ള്‍​ക്കും ഭ​ക്ഷ​ണ കി​റ്റും മ​രു​ന്നും ന​ല്‍​കും.
മ​ഴ​ക്കാ​ല​പൂ​ര്‍​വ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ളാ​യ ബ​ളാ​ല്‍ മു​ണ്ട​മാ​ണി, അ​ത്തി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ധാ​ന ടൗ​ണു​ക​ളി​ലും തെ​ര്‍​മ​ല്‍ ഫോ​ഗിം​ഗ് ന​ട​ത്തും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ള്‍ ക​മ്മി​റ്റി സ​ന്ദ​ര്‍​ശി​ക്കും. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.