പു​തു​ച്ചേ​രി​യി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ ഇ​ന്നുമു​ത​ല്‍, മാ​ഹി​യി​ല്‍ നാ​ളെ
Tuesday, May 19, 2020 12:33 AM IST
മാ​ഹി: ​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ ഇ​ന്നുമു​ത​ല്‍ തു​റ​ക്കും. ഇ​ന്ന​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നസ​മ​യം. എ​ന്നാ​ല്‍ ബാ​റു​ക​ള്‍ തു​റ​ക്കു​വാ​നു​ള്ള അ​നു​മ​തി​യി​ല്ല.
അ​തേ​സ​മ​യം മാ​ഹി​യി​ല്‍ നാ​ളെ മാ​ത്ര​മെ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ക​യു​ള്ളു. കേ​ര​ള​ത്തി​ല്‍ തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം എ​ത്തു​ന്ന​തി​നാ​ലാ​ണി​ത്. ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തി​ര​ക്കൊ​ഴി​വാ​കും. മാ​ഹി​യി​ല്‍ ഇ​ന്ന് മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ആ​ളു​ക​ള്‍ നി​ല്‍​ക്കേ​ണ്ട അ​ട​യാ​ള​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും മ​ദ്യ​ശാ​ല വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യും. മാ​ര്‍​ച്ച് 24 നാ​ണ് മാ​ഹി​യി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ച​ത്. മാ​ര്‍​ച്ച് 13ന് ​ബാ​റു​ക​ള്‍ അ​ട​ച്ചി​ട്ടി​രു​ന്നു.