കാ​ലി​ക്ക​ട​വ് മി​നി സ്റ്റേ​ഡി​യ​ത്തി​ന് ഭ​ര​ണാ​നു​മ​തി; നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും
Wednesday, May 20, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ലി​ക്ക​ട​വ് മി​നി സ്റ്റേ​ഡി​യ​ത്തി​ന് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി ഭ​ര​ണാ​നു​മ​തി ന​ല്‍​കി. സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ അ​റി​യി​ച്ചു. 2.35 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടു കോ​ടി രൂ​പ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്നു 35 ല​ക്ഷം രൂ​പ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ഹി​ത​മാ​യും അ​നു​വ​ദി​ക്കും.

ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യി​ല്‍ എ​ട്ടു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ട്ര​സ്ഡ് റൂ​ഫ് മേ​ല്‍​ക്കൂ​ര​യോ​ടു കൂ​ടി​യ സ്റ്റേ​ജ്, മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ഗ്രൗ​ണ്ട്, ര​ണ്ടു നി​ല​ക​ളി​ലാ​യി പു​രു​ഷ-​വ​നി​താ കാ​യി​കതാ​ര​ങ്ങ​ള്‍​ക്കു​ള്ള വി​ശ്ര​മ​മു​റി​ക​ളും താ​മ​സ സൗ​ക​ര്യ​വും ശൗ​ചാ​ല​യ​ങ്ങ​ളും ഓ​ഫീ​സും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും എ​ന്നി​വ​യാ​ണ് ഒ​രു​ക്കു​ക. കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ആ​റു വ​രി​ക​ളി​ലാ​യി കോ​ണ്‍​ക്രീ​റ്റ് ഗാ​ല​റി സൗ​ക​ര്യ​വും ഒ​രു​ക്കും.