മഴക്കാലമാണ്; വൈദ്യു‘തീ’ സൂക്ഷിക്കുക
Friday, May 22, 2020 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഴ​ക്കാ​ല​ത്ത് വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു കെ​എ​സ്ഇ​ബി. വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍​ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ അ​റി​യി​ക്കു​ക​യോ 1912, 9496010101 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം. വൈ​ദ്യു​തി ലൈ​ന്‍/ സ​ര്‍​വീ​സ് വ​യ​ര്‍ പൊ​ട്ടി​വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്പ​ര്‍​ശി​ക്ക​രു​ത്.

ജ​ന​റേ​റ്റ​ര്‍, ഇ​ന്‍​വേ​ര്‍​ട്ട​ര്‍ മു​ത​ലാ​യ​വ സ്ഥാ​പി​ക്കു​മ്പോ​ഴും വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യു​മ്പോ​ഴും അം​ഗീ​കൃ​ത ഇ​ല​ക്ട്രീ​ഷ്യ​നെ​ക്കൊ​ണ്ടു​മാ​ത്രം ചെ​യ്യി​പ്പി​ക്ക​ണം. ഇ​ടി​മി​ന്ന​ല്‍ ഉ​ള്ള​പ്പോ​ള്‍ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ജോ​ലി​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.

ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഇ​ടി​മി​ന്ന​ലു​മു​ള്ള​പ്പോ​ള്‍ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ല​ഗ്ഗി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും അ​തി​ല്‍​നി​ന്ന് ഊ​രി​യി​ട​ണം. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും സ്റ്റേ​ക​ളി​ലും ക​ന്നു​കാ​ലി​ക​ളെ​യോ അ​യ​യോ കെ​ട്ട​രു​ത്.

വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്ക് സ​മീ​പം ലോ​ഹ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തോ​ട്ടി​ക​ളോ ഏ​ണി​ക​ളോ ഉ​പ​യോ​ഗി​ക്ക​രു​ത്. കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞു​നി​ല്‍​ക്കു​ന്ന​തും വീ​ഴാ​റാ​യ​തു​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും വെ​ട്ടി​മാ​റ്റു​ന്ന ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബോ​ര്‍​ഡ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.