ദേ​ല​മ്പാ​ടി മേ​ഖ​ല​യി​ല്‍ പു​ലി​ഭീ​തി
Friday, May 22, 2020 1:27 AM IST
ദേ​ല​മ്പാ​ടി: ദേ​ല​മ്പാ​ടി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ലി​യെ ക​ണ്ട​താ​യു​ള്ള വാ​ര്‍​ത്ത​ക​ളെ തു​ട​ര്‍​ന്നു പ​രി​സ​ര​വാ​സി​ക​ള്‍ ഭീ​തി​യി​ല്‍. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ പ​ഞ്ചി​ക്ക​ല്‍-​ജാ​ല്‍​സൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മൈ​ക്രോ എ​ന്ന സ്ഥ​ല​ത്ത് റോ​ഡി​ന് കു​റു​കെ പു​ലി​യു​ടെ സാ​ദൃ​ശ്യ​മു​ള്ള വ​ന്യ​മൃ​ഗം ഓ​ടി​മ​റ​യു​ന്ന​ത് ക​ണ്ട​താ​യി വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.

ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് സം​സ്ഥാ​ന​പാ​ത​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന കേ​ര​ള വ​ന​മേ​ഖ​ല​യും മ​റു​വ​ശ​ത്ത് ക​ര്‍​ണാ​ട​ക വ​ന​വു​മാ​ണ്. നേ​ര​ത്തേ​ത​ന്നെ ഇ​വി​ടെ ആ​ന​ക​ളു​ടെ​യും കാ​ട്ടു​പോ​ത്തു​ക​ളു​ടെ​യും പ​ന്നി​ക​ളു​ടെ​യും വി​ഹാ​ര​രം​ഗ​മാ​ണ്. ഇ​തി​നു​പു​റ​മേ​യാ​ണ് പു​ലി​ഭീ​തി​യും പ​ട​ര്‍​ന്നി​രി​ക്കു​ന്ന​ത്.