ഇളവുകൾ വന്നിട്ടും ലോ​ക്ക് ഡൗ​ൺ കു​രു​ക്ക​ഴി​യാ​തെ അ​തി​ര്‍​ത്തി​ഗ്രാ​മ​ങ്ങ​ള്‍
Wednesday, May 27, 2020 12:04 AM IST
ബ​ദി​യ​ഡു​ക്ക: ലോ​ക്ക് ഡൗ​ണി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ള​വ് ന​ട​പ്പി​ലാ​യി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടു. എ​ന്നി​ട്ടും ലോ​ക്കി​ന്‍റെ കു​രു​ക്ക​ഴി​യാ​തെ അ​തി​ര്‍​ത്തി​ഗ്രാ​മ​ങ്ങ​ള്‍.
കേ​ര​ള-ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തി​ര്‍​ത്തി റോ​ഡു​ക​ളി​ല്‍ മ​ണ്ണി​ട്ടും ഊ​ടു​വ​ഴി​ക​ളി​ല്‍ റോ​ഡി​ല്‍ കു​ഴി​വെ​ട്ടി​യും ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചും ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ര്‍​ഡു​ക​ളി​ലേ​യും 700ല്‍ ​പ​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ ഏ​തൊ​രു ആ​വ​ശ്യ​ത്തി​നും സ​മീ​പി​ക്കേ​ണ്ട​ത് പെ​ര്‍​ള ടൗ​ണി​നെ​യാ​ണ്.
എ​ന്നാ​ല്‍ ഇ​വി​ടെ​യെ​ത്ത​ണ​മെ​ങ്കി​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യാ​യ ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡി​ലെ സാ​റ​ടു​ക്ക ചെ​ക്ക് പോ​സ്റ്റ് വ​ഴി വേ​ണം യാ​ത്ര​തി​രി​ക്കാ​ന്‍. ഇ​വി​ടെ ഗേറ്റ് അ​ട​ച്ച​തുമൂ​ലം താ​മ​സം കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും ക​ര്‍​ണാ​ട​ക​യു​ടെ വി​ല​ക്കു​മൂ​ലം മൂ​ന്നുമാ​സ​മാ​യി പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ഇ​വ​ര്‍ തീ​ര്‍​ത്തും ഒ​റ്റ​പ്പെ​ട്ടുക​ഴി​യു​ക​യാ​ണ്. അ​തി​ർ​ത്തി​യി​ൽ ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യു​മു​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ പോ​ലീ​സു​കാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ ഗേറ്റ് തു​റ​ക്കാ​തെ ത​ല​ച്ചുമ​ടാ​യി ക​ട​ത്തു​ന്ന​ത​ല്ലാ​തെ ഗേറ്റ് തു​റ​ക്കാൻ ക​ര്‍​ണാ​ട​ക​യു​ടെ വി​ല​ക്കു​ണ്ട്. സ​മാ​ന​മാ​യരീ​തി​യി​ല്‍ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​ണ്.
സ​ര്‍​ക്കാ​റും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ട​പെ​ട്ടു താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും നി​ബ​ന്ധ​ന​ക​ളോ​ടെ അ​തി​ര്‍​ത്തി ഗെ​യ്റ്റ് തു​റ​ന്നു​കൊ​ടു​ത്ത് ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.