ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍
Thursday, May 28, 2020 12:58 AM IST
ചെ​റു​പു​ഴ: ഹോ​ട്ട്‌ സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത്, പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ബാ​ല​ഗോ​പാ​ല​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, പോ​ലീ​സ് അ​ധി​കൃ​ത​ര്‍, റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 19 ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യ​തി​നാ​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വു​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​ര്‍​ത്തി​ക​ളും നി​ര്‍​ണ​യി​ച്ചു.
ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്തി​ലു​മു​ള്ള​ത്. വാ​ഹ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ എ​ല്ലാ​ദി​വ​സ​വും മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, അം​ഗീ​കൃ​ത പാ​ല്‍ വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ തു​റ​ക്കാം. ഹോ​ട്ട​ലു​ക​ള്‍​ക്ക് എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഏ​ഴു​വ​രെ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് ന​ട​ത്താം. തി​ങ്ക​ള്‍, ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ അ​നാ​ദി, പ​ഴം, പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍, കെ​ട്ടി​ട നി​ര്‍​മാ​ണ സാ​മ​ഗ്ര​ഹി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, വ​ളം, ബേ​ക്ക​റി, മ​ല​ഞ്ച​ര​ക്ക്, ഇ​റ​ച്ചി​ക്ക​ട​ക​ള്‍ എ​ന്നി​വ തു​റ​ക്കാം. ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ജ്വ​ല്ല​റി​ക​ള്‍, തു​ണി​ക്ക​ട​ക​ള്‍, ഫാ​ന്‍​സി, സ്റ്റേ​ഷ​ന​റി, ഫു​ട്‌​വേ​ര്‍, ബു​ക്ക് സ്റ്റാ​ള്‍, കം​പ്യൂ​ട്ട​ര്‍ എ​ന്നി​വ​യും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വ​ര്‍​ക്ക് ഷോ​പ്പ്, സ​ര്‍​വീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വ​യും, തി​ങ്ക​ള്‍, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളും തു​റ​ക്കാം. ആ​ളു​ക​ള്‍ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്കു മാ​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ല്‍ മ​തി​യെ​ന്നും നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.