നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് മ​തി​ലി​ല്‍ ‘ചിത്രപ്പണി’; പി​ടി​എ​ പരാതി നൽകി
Friday, May 29, 2020 11:55 PM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ഗ​വ യു​പി സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് അ​തി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കാ​നാ​യി പെ​യി​ന്‍റ​ടി​ച്ച​തി​നെ​തി​രേ പി​ടി​എ ക​മ്മി​റ്റി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.
മ​തി​ലി​ല്‍ സി​മ​ന്‍റ് തേ​ച്ച​ത് ഉ​റ​യ്ക്കാ​നാ​യി വെ​ള്ളം ന​ന​യ്ക്കു​ക പോ​ലും ചെ​യ്യു​ന്ന​തി​നു മു​മ്പ് പെ​യി​ന്‍റ് ചെ​യ്താ​ല്‍ ബ​ല​ക്ഷ​യ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​രാ​റു​കാ​ര​നും അ​ധ്യാ​പ​ക​രും പി​ടി​എ​യും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​യും ഇ​ത് അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​ക്ക് മ​തി​ല്‍ വി​ട്ടു​കൊ​ടു​ത്ത​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച സി​മ​ന്‍റ് തേ​ച്ച ഭാ​ഗ​ത്തു​പോ​ലും വെ​ള്ളി​യാ​ഴ്ച ത​ന്നെ കാ​ര്‍​ട്ടൂ​ണ്‍ വ​ര​ച്ചി​ട്ടു​ണ്ട്. മ​തി​ല്‍ ഉ​റ​യ്ക്കാ​നാ​യി ഒ​രാ​ഴ്ച​യെ​ങ്കി​ലും സ​മ​യം ന​ൽ​ണ​മെ​ന്ന് ക​രാ​റു​കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.