മ​ദ്യ​കൊ​ല​യ​റ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി
Monday, June 1, 2020 12:32 AM IST
കാ​സ​ർ​ഗോ​ഡ്: മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ഞ്ചു വി​ല​പ്പെ​ട്ട ജീ​വ​ൻ മ​ദ്യ​പ​ന്മാ​രു​ടെ അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം മ​ദ്യ​കൊ​ല​യ​റ​ക​ൾ അ​ട​ച്ചു​പൂ​ട്ടി നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​ബി​സി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ അ​വൈ​ല​ബി​ൾ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യാ​സ​ക്ത​ർ രോ​ഗി​ക​ളാ​ണ്, അ​വ​ർ​ക്കു മ​ദ്യ​മ​ല്ല ശാ​സ്ത്രീ​യ ചി​കി​ത്സ​യാ​ണു ന​ൽ​കേ​ണ്ട​ത്.​അ​തി​നു വേ​ണ്ടി​യാ​ണ് ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ഡി ​അ​ഡി​ക്‌​ഷ​ൻ സെ​ന്‍റ​റു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രു​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും മ​റ്റെ​ല്ലാ മ​നു​ഷ്യ സ്നേ​ഹി​ക​ളും ഈ ​മാ​ന​വ വി​പ​ത്തി​നെ​തി​രേ ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സാം​സ്‌​കാ​രി​ക നാ​യ​ക​ർ മൗ​നം​വെ​ടി​ഞ്ഞ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡോ. ​ജോ​സ് ലെ​റ്റ് മാ​ത്യു, ത​ങ്ക​ച്ച​ൻ കൊ​ല്ല​കൊ​മ്പി​ൽ, സ​ണ്ണി പാ​യി​ക്കാ​ട്ട്, വി​ൻ​സെ​ന്‍റ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, സി​സ്റ്റ​ർ നോ​ബി​ൾ എ​ഫ്സി​സി, സി​സ്റ്റ​ർ ലു​സി​ന പൊ​രു​ന്നേ​ടം, ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.