കാസർഗോട്ട് 14 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Tuesday, June 2, 2020 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 14 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 13 പു​രു​ഷ​ന്മാ​ര്‍​ക്കും മൂ​ന്ന് വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ല്‍ 12 പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ ഖ​ത്ത​റി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 96 ആ​യി.
ഖ​ത്ത​റി​ല്‍ നി​ന്ന് മേ​യ് 18 ന് ​എ​ത്തി​യ മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 36 കാ​ര​നും 19 ന് ​എ​ത്തു​ക​യും 28 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത കു​മ്പ​ള സ്വ​ദേ​ശി​നി​യു​ടെ മൂ​ന്ന് വ​യ​സു​ള്ള മ​ക​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
മേ​യ് 25 ന് ​ബ​സി​ല്‍ എ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള 38 കാ​ര​ന്‍, 20 ന് ​ഒ​രേ ബ​സി​ല്‍ വ​ന്ന 44 ഉം 45 ​ഉം വ​യ​സു​ള്ള കു​മ്പ​ള സ്വ​ദേ​ശി​ക​ള്‍, 17 ന് ​ബ​സി​ല്‍ വ​ന്ന 36 വ​യ​സു​ള്ള ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി, 26 ന് ​ബ​സി​ല്‍ വ​ന്ന 29 കാ​ര​നാ​യ ചെ​മ്മ​നാ​ട് സ്വ​ദേ​ശി, 23 ന് ​ബ​സി​ല്‍ വ​ന്ന 39 വ​യ​സു​ള്ള ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി, 19 ന് ​ബ​സി​ല്‍ വ​ന്ന 54 കാ​ര​നാ​യ മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി, 20 ന് ​ടാ​ക്സി കാ​റി​ല്‍ വ​ന്ന 39 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി, 21 ന് ​ഒ​രേ ബ​സി​ല്‍ വ​ന്ന 49, 46, 56 വീ​തം വ​യ​സു​ള്ള മീ​ഞ്ച സ്വ​ദേ​ശി​ക​ള്‍, ഇ​വ​ര്‍​ക്കൊ​പ്പം വ​ന്ന 39 വ​യ​സു​ള്ള പൈ​വ​ളി​ഗെ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ര്‍.
വീ​ടു​ക​ളി​ല്‍ 3,114 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 652 പേ​രു​മു​ള്‍​പ്പെ​ടെ 3,766 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 393 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി ആ​ശു​പ​ത്രി​യി​ലും വീ​ടു​ക​ളി​ലു​മാ​യി 351 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ണൂ​രിൽ 9420 പേ​ര്‍
നി​രീ​ക്ഷ​ണ​ത്തി​ൽ

ക​ണ്ണൂ​ർ: കണ്ണൂരിൽ കഴിഞ്ഞ ദിവസം പുതിയ രോഗികളില്ല.കോ​വി​ഡ് ബാ​ധ സം​ശ​യി​ച്ച് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9420 പേ​ര്‍.
ഇ​വ​രി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 63 പേ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്‌​സാ​കേ​ന്ദ്ര​ത്തി​ല്‍ 85 പേ​രും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 28 പേ​രും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 21 പേ​രും വീ​ടു​ക​ളി​ല്‍ 9223 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.
ഇ​തു​വ​രെ ജി​ല്ല​യി​ല്‍​നി​ന്ന് 7275 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 6633 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി. 6212 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 642 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.