ബി​ഹാ​റി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന 26 തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു
Tuesday, June 2, 2020 12:32 AM IST
പ​യ്യ​ന്നൂ​ര്‍: ബി​ഹാ​റി​ലേ​ക്ക് ല​ഗേ​ജു​ക​ളു​മാ​യി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന 26 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ രാ​മ​ന്ത​ളി കു​ന്ന​ത്തെ​രു​വി​ൽ​വ​ച്ച് പി​ടി​കൂ​ടി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​യ​ച്ച​ത്.ക​ണ്ണൂ​രി​ൽ​നി​ന്ന് ട്രെ​യി​നി​ല്‍ ബി​ഹാ​റി​ലേ​ക്ക് പോ​കു​ന്ന 30 തൊ​ഴി​ലാ​ളി​ക​ളെ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ രാ​മ​ന്ത​ളി​യി​ല്‍​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റ്റി​വി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ 26 തൊ​ഴി​ലാ​ളി​ക​ള്‍ ഫാ​നു​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി ന​ട​ന്നു​പോ​കു​ന്ന​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ കു​ന്ന​ത്തെ​രു​വി​ല്‍​നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ബി​ഹാ​റി​ലേ​ക്ക് ന​ട​ന്നു​പോ​കു​മെ​ന്നു വാ​ശി​പി​ടി​ച്ച ഇ​വ​രെ പി​ന്തി​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​തെ​വ​ന്ന​പ്പോ​ള്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ലാ​ത്തി​ക​ളു​മാ​യി ഇ​റ​ങ്ങി​യ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പി​ന്തി​രി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി.