ക്ഷീ​ര​ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു
Wednesday, June 3, 2020 12:31 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക ക്ഷീ​ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​റു ബ്ലോ​ക്കു​ക​ളി​ലെ മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രാ​യ നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ലെ എ​ല്‍​ദോ ബേ​ബി, പ​ര​പ്പ ബ്ലോ​ക്കി​ലെ മ​നോ​ജ് തോ​മ​സ്, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ലെ അ​ബ്ദു​ള്ള​ക്കു​ഞ്ഞി, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ലെ സോ​ജ​ന്‍ തോ​മ​സ്, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ക്ക്, കാ​റ​ഡു​ക്ക ബ്ലോ​ക്കി​ലെ ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ര്‍​ക്ക് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ടി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. ച​ട​ങ്ങ് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷീ​രദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ക്ഷീ​ര​വി​ക​സ​ന ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ടു​ക​യും ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം​ചെ​യ്യു​ക​യും ചെ​യ്തു. പു​ല്ലൂ​ര്‍ ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ല്‍ കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ണ്‍​സോ​ര്‍​ഷ്യം ചെ​യ​ര്‍​മാ​നും സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ ടി.​വി. ക​രി​യ​ന്‍, എം. ​കു​ഞ്ഞ​മ്പു, പി. ​കു​ഞ്ഞി​ക്കേ​ളു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി ക്ഷീ​ര​ദി​ന സ​ന്ദേ​ശം ചൊ​ല്ലി​ക്കൊ​ടു​ത്തു.