ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​ന് പ​രി​യാ​ര​ത്തു പോ​യ യു​വാ​വി​ന് കോ​വി​ഡ്; നി​ര​വ​ധി​പ്പേ​ർ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ
Wednesday, June 3, 2020 12:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​നാ​യി പരിയാരത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് മ​ല​യോ​ര​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ക​രി​ന്ത​ളം കോ​യി​ത്ത​ട്ട സ്വ​ദേ​ശി​യും ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി ക​ടു​മേ​നി പ​ട്ട​യ​ങ്ങാ​നം പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ 28 കാ​ര​നാ​ണ് അ​സു​ഖം ബാ​ധി​ച്ച​ത്.
ക​ഴി​ഞ്ഞ 23 ന് ​രാ​ത്രി യു​വാ​വി​ന്‍റെ ഭാ​ര്യ​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നാ​യി അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ 24 ന് ​രാ​വി​ലെ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ആം​ബു​ല​ൻ​സി​ലാ​ണ് ഇ​വ​രെ പ​രി​യാ​ര​ത്തെ​ത്തി​ച്ച​ത്. ഇ​തി​നി​ടെ യു​വാ​വി​ന്‍റെ അ​മ്മ​യും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. ചു​മ​യു​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 27ന് ​ഇ​യാ​ളു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. 29 ന് ​യു​വാ​വ് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പ​രി​യാ​ര​ത്തു​നി​ന്ന് പ​ട്ട​യ​ങ്ങാ​നം കോ​ള​നി​യി​ലെ​ത്തു​ന്ന​ത്. അ​ന്നു​രാ​ത്രി കോ​ള​നി​യി​ലെ ഒ​രു അ​ടി​യ​ന്ത​ര​ത്തി​ലും യു​വാ​വ് പ​ങ്കെ​ടു​ത്തു.
തി​ങ്ക​ളാ​ഴ്ച​യാ​ണ് യു​വാ​വി​ന്‍റെ ഭാ​ര്യ​യും അ​മ്മ​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. അ​മ്മ ഇ​ന്ന​ലെ പ​ട്ട​യ​ങ്ങാ​ന​ത്തേ​ക്കു വ​ന്ന മ​ക​ൾ​ക്കൊ​പ്പം കോ​യി​ത്ത​ട്ട​യി​ലെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യി. പ​ട്ട​യ​ങ്ങാ​ന​ത്തെ ഭാ​ര്യാ​വീ​ട്ടി​ൽ 12 പേ​രാ​ണു താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ആ​കെ​യു​ള്ള​ത് ഒ​രു ബാ​ത്ത് റൂ​മും. ഇ​വ​രു​ടെ വീ​ടി​നു​സ​മീ​പ​ത്താ​യി 25 വീ​ടു​ക​ളു​ണ്ട്. ഇ​തി​നു തൊ​ട്ട​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന സ​ർ​ക്കാ​രി കോ​ള​നി​യി​ലും നി​ര​വ​ധി വീ​ടു​ക​ളു​ണ്ട്. മാ​ത്ര​മ​ല്ല യു​വാ​വ് ബാ​ങ്ക്, ബാ​ർ​ബ​ർ ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​യി​ട്ടു​ണ്ട്. അ​തി​നാ​ൽ സ​മൂ​ഹ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യു​ണ്ടെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. യു​വാ​വി​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ യു​വാ​വ് ലോ​ക്ക് ഡൗ​ൺ ആ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി പ​ണി​ക്കു പോ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ ഇ​യാ​ൾ​ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന കാ​ര്യ​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല.