വി​ദ്യാ​ഭ്യാ​സ​നി​ഷേ​ധം മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​നം: ജോ​മോ​ൻ ജോ​സ്
Thursday, June 4, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്:​ വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​യ രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ​സൗ​ക​ര്യം ല​ഭി​ക്കാ​തെ ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് ആ​ത്മ​ഹ​ത്യ ചേ​യ്യേ​ണ്ടി​വ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ ന​ട​പ്പാ​ക്കി​യ ഓ​ൺ​ലൈ​ൻ പ​ഠ​ന​ക്ലാ​സ് ല​ഭ്യ​മാ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ൽ ടോ​മി​ൻ ജോ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് നു​ള്ളി​പ്പാ​ടി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, ഇ​സ്മാ​യി​ൽ ചി​ത്താ​രി, ഉ​നൈ​സ് ബേ​ഡ​കം, രാ​ജേ​ഷ് ത​മ്പാ​ൻ, ഷോ​ണി കെ. ​തോ​മ​സ്, ഷു​ഹൈ​ബ് തൃ​ക്ക​രി​പ്പൂ​ർ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. അ​നൂ​പ് ക​ല്യോ​ട്ട്, ഇ​ർ​ഷാ​ദ് മ​ഞ്ചേ​ശ്വ​രം, മാ​ത്യു ബ​ദി​യ​ടു​ക്ക, കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വ​നീ​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.