പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​യ്ക്ക് സ​ർ​ക്കാ​ർ ത​ട​സം നി​ൽ​ക്കു​ന്നെന്ന്
Thursday, June 4, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​വാ​സി​ക​ളെ നാ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്ന് വീ​ന്പു പ​റ​ഞ്ഞി​രു​ന്ന സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഓ​രോ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ട​ക്ക​യാ​ത്രയ്​ക്ക് ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ള്ള.
പ്ര​വാ​സി ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി ലീ​ഗ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഖാ​ദ​ർ ഹാ​ജി ചെ​ങ്ക​ള, ടി.​പി. കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി, ബി.​യു. അ​ബ്ദു​ല്ല, സ​ലാം ഹാ​ജി, ഗ​ഫൂ​ർ ത​ള​ങ്ക​ര, മു​ഹ​മ്മ​ദ് ഗ​സാ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.