കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ വ​നി​താ​ഡോ​ക്‌​ട​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Thursday, June 4, 2020 12:54 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഒ​രു വ​നി​താ​ഡോ​ക്ട​റു​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് കൂ​ടി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗി​ക​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് വ​നി​താ​ഡോ​ക്ട​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത്. 26 ന് ​ബ​ഹ​റി​നി​ല്‍​നി​ന്ന് എ​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍​നി​ന്നു​ള്ള 30 കാ​ര​നും 21 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് കാ​റി​ലെ​ത്തി​യ 27 വ​യ​സു​ള്ള ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ര്‍.
ഉ​ക്കി​ന​ടു​ക്ക ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ര്‍​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 97 ആ​ണ്.
27 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നെ​ത്തി​യ വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു​ള്ള 34 കാ​ര​നും മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​യ 22 കാ​ര​നും 28 വ​യ​സു​ള്ള ചെ​മ്മ​നാ​ട് സ്വ​ദേ​ശി​യും ഖ​ത്ത​റി​ല്‍​നി​ന്നെ​ത്തി​യ 33 വ​യ​സു​ള്ള ചെ​മ്മ​നാ​ട് സ്വ​ദേ​ശി​യു​മാ​ണ് സു​ഖം പ്രാ​പി​ച്ച​ത്. ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 3,753 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 3,085 പേ​രും ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 668 പേ​രു​മാ​ണ് ക​ഴി​യു​ന്ന​ത്. 522 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
അതേസമയം, കാ​സ​ർ​ഗോ​ഡ്‌ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​യാ​യ വ​നി​താ ഡോ​ക്‌​ട​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നാ​ല് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. ഈ ​ഡോ​ക്‌​ട​ർ ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ വ്യ​ക്തി​യു​ടെ സ്ര​വം എ​ടു​ക്കു​ന്ന​തി​നി​ടെ രോ​ഗി ഛർ​ദി​ച്ചി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഡോ​ക്ട​റു​ടെ സാ​മ്പി​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഛർ​ദി​ച്ച വ്യ​ക്തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. അ​തേ​സ​മ​യം ഡോ​ക്ട​ർ​ക്ക് ഞാ​യ​റാ​ഴ്ച രാ​വി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത് മ​റ​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.