ദ​ക്ഷി​ണ ക​ന്ന​ഡ-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ്ഥി​ര​യാ​ത്ര​ക്കാ​ര്‍​ക്ക് പാ​സ് അ​നു​വ​ദി​ക്കും
Thursday, June 4, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്: അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​ക​ള്‍​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍​നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന സ്ഥി​രം​യാ​ത്ര​ക്കാ​ര്‍​ക്ക് പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.
ഇ​തു​പ്ര​കാ​രം ജി​ല്ല​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കോ​വി​ഡ് ജാ​ഗ്ര​താ​പോ​ര്‍​ട്ട​ലി​ല്‍ "എ​മ​ര്‍​ജ​ന്‍​സി' വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കാ​ര​ണം വി​വ​രി​ക്കു​ന്ന കോ​ള​ത്തി​ല്‍ 'ഇ​ന്‍റ​ര്‍‌​സ്റ്റേ​റ്റ് ട്രാ​വ​ല്‍ ഓ​ണ്‍ ഡെ​യ്‌​ലി ബേ​സി​സ്' എ​ന്നു ന​ല്‍​ക​ണം.
ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ല​ഭി​ച്ച് ഒ​രു​മ​ണി​ക്കൂ​റി​ന​കം എ​ഡി​എം അ​ല്ലെ​ങ്കി​ല്‍ സ​ബ് ക​ള​ക്‌​ട​ര്‍ പാ​സ് അ​നു​വ​ദി​ക്കും. ഇ​തി​ന് 28 ദി​വ​സ​ത്തെ സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കും.
ജി​ല്ല​യി​ലാ​യി​രി​ക്കു​മ്പോ​ള്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും കൃ​ത്യ​മാ​യും പാ​ലി​ക്ക​ണം. പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മ​ഞ്ചേ​ശ്വ​രം ത​ഹ​സി​ല്‍​ദാ​ര്‍ അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റി​ല്‍ സൂ​ക്ഷി​ക്കു​ന്ന ര​ജി​സ്റ്റ​റി​ല്‍ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തും. യാ​ത്ര​ക്കാ​ര​നെ ചെ​ക്ക്പോ​സ്റ്റി​ല്‍ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍​നി​ന്ന് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്കും പൊ​തു​വാ​യി ബാ​ധ​ക​മാ​ണ്. ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും തി​രി​ച്ചു​പോ​കു​മ്പോ​ഴും ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. മ​റ്റൊ​രു​ത്ത​ര​വ് ഉ​ണ്ടാ​വു​ന്ന​തു​വ​രെ ഈ ​നി​ല തു​ട​രും.