ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​യ​ന്നൂ​ര്‍ ലൈ​ബ്ര​റി​യി​ല്‍
Friday, June 5, 2020 12:31 AM IST
ചി​റ്റാ​രി​ക്ക​ല്‍: ആ​യ​ന്നൂ​ര്‍ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ല്‍ ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വി​വി​ധ ക്ലാ​സു​ക​ളി​ലെ 11 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ​നി​ന്ന് ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ല്‍ വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ ല​ഭി​ക്കാ​ത്ത​വ​രും ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യ​ങ്ങ​ളോ സ്മാ​ര്‍​ട്ട് ഫോ​ണ്‍ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​വ​രു​മാ​ണ് വാ​യ​ന​ശാ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. വാ​യ​ന​ശാ​ല​യി​ലെ ര​ണ്ടു കം​പ്യൂ​ട്ട​റു​ക​ളും ടെ​ലി​വി​ഷ​ന്‍ സെ​റ്റു​ക​ളും പ്രൊ​ജ​ക്ട​റും ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് കു​ട്ടി​ക​ള്‍ ഇ​വി​ടെ വ​രു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് സൗ​ക​ര്യ​വും ഒ​രു​ക്കുമെ​ന്ന് ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പാ​റ​ക്ക​ട​വ് എ​എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ബി​ജു മാ​ത്യു ക്ലാ​സു​ക​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്നു.