കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ക​ന​ത്ത ഉ​ത്ത​ര​വാ​ദി​ത്വ​ം: റ​വ​ന്യൂ മ​ന്ത്രി
Saturday, June 6, 2020 12:30 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പ​ക​രാ​തി​രി​ക്കാ​ന്‍ ക​ര്‍​ശ​ന​മാ​യ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നും ഇ​തി​ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്നും ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി ചേ​ര്‍​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ക​ന​ത്ത ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ന​ല്‍​കു​ന്ന​ത്. വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചു​വ​രു​ന്ന​വ​രി​ല്‍ പ​ല​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്ത​മാ​ക്കും. ഇ​തി​നാ​യി വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ശ​ക്ത​മാ​ക്ക​ണം.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ്, കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ ടി. ​ആ​ര്‍. അ​ഹ​മ്മ​ദ് ക​ബീ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം. ​കേ​ശ​വ​ന്‍, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​കെ. റെ​ജി കു​മാ​ര്‍, സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം. ​സു​നി​ല്‍ കു​മാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സി.​എ​ച്ച്. കു​ഞ്ഞ​മ്പു, കെ.​എ.​എം. ഹ​നീ​ഫ് (സി​പി​എം), ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ (സി​പി​ഐ), അ​സീ​സ് ക​ട​പ്പു​റം(​ഐ​എ​ന്‍​എ​ല്‍), അ​ഹ​മ്മ​ദ് അ​ലി കു​മ്പ​ള (ജ​ന​താ​ദ​ള്‍), സി.​വി. ദാ​മോ​ദ​ര​ന്‍(​എ​ന്‍​സി​പി) തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യും ര​ണ്ട് എം​എ​ല്‍​എ​മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ള്‍ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചു. ബി​ജെ​പി പ്ര​തി​നി​ധി​യും പ​ങ്കെ​ടു​ത്തി​ല്ല. ഒ​രു രാ​ഷ്ട്രീ​യ​ക​ക്ഷി​യു​ടെ ഒ​രു പ്ര​തി​നി​ധി മാ​ത്ര​മേ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ള്ളൂ എ​ന്ന് യോ​ഗ​ത്തി​ന്‍റെ അ​റി​യി​പ്പി​ല്‍ ത​ന്നെ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും സി​പി​എ​മ്മി​ന്‍റെ ര​ണ്ട് പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.