ക​ർ​ഷ​ക​രെ വ​ട്ടം​ക​റ​ക്കി ബ​ദി​യ​ഡു​ക്ക കൃ​ഷി​ഭ​വ​ൻ
Saturday, June 6, 2020 12:30 AM IST
ബ​ദി​യ​ഡു​ക്ക: പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ക​ര്‍​ഷ​ക​രെ വ​ട്ടം​ക​റ​ക്കി ബ​ദി​യ​ഡു​ക്ക കൃ​ഷി​ഭ​വ​ന്‍. ബ​ദി​യ​ഡു​ക്ക കൃ​ഷി ഭ​വ​നി​ല്‍ നി​ന്ന് ചി​ല​ര്‍​ക്ക് പ​ച്ച​ക്ക​റി​ത്തൈ​ക​ളും മാ​വി​ന്‍​തൈ​ക​ളും ല​ഭി​ക്കു​മെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തൈ​ക​ള്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഏ​തൊ​ക്കെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് അ​റി​യി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നി​ല്ല. ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല ക​ര്‍​ഷ​ക​രും രാ​വി​ലെ ത​ന്നെ വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​വു​മാ​യി ബ​ദി​യ​ഡു​ക്ക കൃ​ഷി​ഭ​വ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി. സ​മ​യം വൈ​കി​യെ​ത്തി​യ കൃ​ഷി ഭ​വ​നി​ലെ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ക​ര​മ​ട​ച്ച ര​സീ​ത് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത് ത​ര്‍​ക്ക​ത്തി​ന് വ​ഴി​വ​ച്ചു.
നേ​ര​ത്തെ ചി​ല​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച ജീ​വ​ന​ക്കാ​ര​ന്‍ രേ​ഖ​ക​ളി​ല്‍ ചി​ല​ത് പി​ന്നീ​ട് ഹാ​ജ​രാ​ക്കു​വാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​റ്റു ചി​ല​രു​ടെ അ​പേ​ക്ഷ വാ​ങ്ങാ​ന്‍​പോ​ലും ത​യാ​റാ​യി​ല്ല.
അ​പേ​ക്ഷ​യോ​ടൊ​പ്പം ക​ര​മ​ട​ച്ച ര​സീ​ത് വേ​ണ​മെ​ന്നു വാ​ശി​പി​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​മാ​യ​തി​നാ​ല്‍ ക​ര​മ​ട​ച്ചു ര​സീ​ത് പി​ന്നീ​ട് ഹാ​ജാ​രാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞു​വെ​ങ്കി​ലും അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​ഞ്ഞെ​ന്നാ​ണ് പ​രാ​തി.