ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്തൃ പ​ദ്ധ​തി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, July 2, 2020 9:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് വ​ഴി ന​ല്‍​കി​വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ മ​ക്ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ദ്യാ​കി​ര​ണം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യൂണി​ഫോ​മും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ​മാ​യ വി​ദ്യാ​ജ്യോ​തി, തീ​വ്ര മാ​ന​സി​ക-​ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന മ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന വി​ധ​വ​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ലി​നു​ള്ള ധ​ന​സ​ഹാ​യ​മാ​യ സ്വാ​ശ്ര​യ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി പ​ഠ​നം ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് തു​ല്യ​താ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​നു​ബ​ന്ധ​രേ​ഖ​ക​ളും ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ ആ​ദ്യ​പേ​ജി​ന്‍റെ പ​ക​ര്‍​പ്പും സ​ഹി​തം ജൂ​ലൈ 31 ന​കം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, പി​ഒ വി​ദ്യാ​ന​ഗ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ലി​ലോ നേ​രി​ട്ടോ ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ല്‍ നി​ന്നും sjd.kerala.gov.in ല്‍ ​നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ 04994-255074.