കോവിഡ് പ്രതിരോധം: അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം
Friday, July 3, 2020 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലു​ള്ള റോ​ഡു​ക​ളി​ലൂ​ടെ ആ​ളു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നാ​ല്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പോ​ലീ​സ് നീ​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ദൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മി​ഞ്ച​പ​ദ​വ്, ഈ​ശ്വ​ര​മം​ഗ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ഇ​ത് ത​ട​യു​ന്ന​തി​ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​ഭ്യ​ര്‍​ഥി​ച്ചു.
ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റ് വ​ഴി മാ​ത്ര​മേ ആ​ളു​ക​ളെ ജി​ല്ല​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ നി​ല​വി​ല്‍ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. പ​ല​രും മ​റ്റു റോ​ഡു​ക​ളി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​വ​രു​ന്ന​ത് കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ജൂ​ണ്‍ 30 ന് ​ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി അ​ട​ച്ചി​ട്ട അ​തി​ര്‍​ത്തി വ​ഴി​യാ​ണ് ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.
ജാ​ല്‍​സൂ​ര്‍, ത​ല​പ്പാ​ടി, പാ​ണ​ത്തൂ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം വ​നം​വ​കു​പ്പി​ലെ ഓ​ഫീ​സ​ര്‍​മാ​രെ​യും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റോ​ട് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
അ​തി​ര്‍​ത്തി​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​തു​താ​യി അ​ട​ച്ചി​ടു​ന്നു​വെ​ന്ന രീ​തി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ച​ര​ണം ക​ള​ക്ട​ര്‍ നി​ഷേ​ധി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തേ അ​ട​ച്ചി​ട്ട അ​തി​ര്‍​ത്തി​ക​ള്‍ തു​ട​ര്‍​ന്നും അ​ട​ഞ്ഞ് ത​ന്നെ കി​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചു​രു​ങ്ങി​യ​ത് പ​ത്ത് പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രെ​യെ​ങ്കി​ലും ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍ കോ​ളേ​ജ് ത​ല​ത്തി​ലു​ള്ള എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളെ ഇ​തി​നാ​യി നി​യോ​ഗി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​തി​ര്‍​ത്തി ചെ​ക് പോ​സ്റ്റു​ക​ള്‍, ടൗ​ണു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​ത്തി​ന് നി​യോ​ഗി​ക്കു​ന്ന​തി​നാ​യി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്കി 200 എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളു​ടെ പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ഡി​ഡി​ഇ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡി​എം​ഒ ഡോ. ​എ. വി. ​രാം​ദാ​സ്, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി വാ​മ​ന്‍, ഡി​എം​ഒ(​ഐ​എ​സ് എം) ​ഡോ. സ്റ്റെ​ല്ല ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.