വിഷമഴ പെയ്ത എ​ന്‍​മ​ക​ജെ​യു​ടെ മ​ണ്ണി​ലും ഹ​രി​ത​സ​മൃ​ദ്ധി​യു​ടെ പു​തു​നാ​മ്പു​ക​ളു​യ​രു​ന്നു
Sunday, July 5, 2020 11:57 PM IST
കാ​സ​ര്‍​ഗോ​ഡ്: വി​ഷ​മ​ഴ പെ​യ്തു​തോ​ര്‍​ന്ന എ​ന്‍​മ​ക​ജെ​യു​ടെ മ​ണ്ണി​ലും ഹ​രി​ത​സ​മൃ​ദ്ധി​യു​ടെ പു​തു​നാ​മ്പു​ക​ളു​യ​രു​ന്നു. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ബ​ജ​കു​ഡ്‌​ലു​വി​ല്‍ ത​രി​ശാ​യി കി​ട​ന്ന ര​ണ്ടേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​ര്‍​ള സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന നെ​ല്‍​ക്കൃ​ഷി​ക്ക് ഇ​ന്ന​ലെ വി​ത്തി​റ​ക്കി.

കാ​ല​ങ്ങ​ളാ​യി വ്യ​ക്തി കേ​ന്ദ്രീ​കൃ​ത​മാ​യി മാ​ത്രം നെ​ല്‍​ക്കൃ​ഷി ന​ട​ക്കു​ന്ന എ​ന്‍​മ​ക​ജെ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ. ​ശാ​ര​ദ, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ എ.​എ. ആ​യി​ഷ, അം​ഗ​ങ്ങ​ളാ​യ ബി. ​ഉ​ദ​യ, പു​ട്ട​പ്പ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശ​ശി​ഭൂ​ഷ​ണ്‍ ശാ​സ്ത്രി, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം പ​ര​മ്പ​രാ​ഗ​ത ക​ര്‍​ഷ​ക​രും ഞാ​റു​ന​ടാ​ന്‍ വ​യ​ലി​ലി​റ​ങ്ങി. ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കൃ​ഷി ഓ​ഫീ​സ​ര്‍ വി​നീ​ത് വി. ​വ​ര്‍​മ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.