മ​ഴ​യി​ലി​ള​കു​ന്ന പാ​ല​വും റോ​ഡും
Tuesday, July 7, 2020 12:42 AM IST
ചി​റ്റാ​രി​ക്കാ​ല്‍: നി​ര്‍​ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ചി​റ്റാ​രി​ക്കാ​ല്‍-​ചെ​റു​പു​ഴ റോ​ഡി​ല്‍ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പാ​ലം അ​പ​ക​ട​നി​ല​യി​ല്‍. ന​ല്ലോം​പു​ഴ ടൗ​ണി​നു സ​മീ​പ​മു​ള്ള പാ​ല​ത്തി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​യും അ​ടി​വ​ശ​വും ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് നീ​ങ്ങി​പ്പോ​യ​തി​നാ​ല്‍ റോ​ഡി​ലും വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഴ ഇ​നി​യും കൂ​ടു​ന്ന​തോ​ടെ ഒ​ഴു​ക്കി​ന്‍റെ ശ​ക്തി​യേ​റു​മ്പോ​ള്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

കാ​സ​ര്‍​ഗോ​ഡ്: കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചു മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡി​ല്‍ ആ​ദ്യ​മ​ഴ​യി​ല്‍ ത​ന്നെ വീ​ണ്ടും കു​ഴി​ക​ള്‍ തെ​ളി​ഞ്ഞു. ബേ​ഡ​കം മു​ത​ല്‍ മു​ന്നാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് സാ​മാ​ന്യം വ​ലി​പ്പ​ത്തി​ല്‍ ത​ന്നെ ടാ​റിം​ഗ് ഇ​ള​കി​മാ​റി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത്. ബേ​ഡ​കം പു​ളി​ങ്കു​ന്നി​ല്‍ പാ​ച്ച് വ​ര്‍​ക്ക് ന​ട​ത്തി കു​ഴി​ക​ള​ട​യ്ക്കാ​നു​ള്ള നീ​ക്കം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. അ​ഴി​മ​തി മൂ​ടി​വ​യ്ക്കാ​നാ​യി അ​വി​ട​വി​ടെ മാ​ത്രം പാ​ച്ച് വ​ര്‍​ക്ക് ന​ട​ത്തു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബേ​ഡ​കം മു​ത​ല്‍ മു​ന്നാ​ട് വ​രെ​യു​ള്ള ഭാ​ഗം പൂ​ര്‍​ണ​മാ​യും റീ ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര്‍​മാ​ണ​സ​മ​യ​ത്തു ത​ന്നെ നാ​ട്ടു​കാ​ര്‍ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ലെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ല്‍ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ അ​തേ​പ​ടി ടാ​റിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​നൈ​സ് ബേ​ഡ​കം, രാ​ജ്കു​മാ​ര്‍ പ​റ​യം​പ​ള്ളം, ഖാ​ദ​ര്‍ ബേ​ഡ​കം, സ​ക്കീ​ര്‍ കു​ണ്ട​ടു​ക്കം, മു​ന്ത​ന്‍ മ​രു​ത​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.