പാ​ഠ​പു​സ്ത​ക വി​ത​ര​ണം: കെ​എ​സ്‌യു ​ഡി​ഡി​ഇ ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Tuesday, July 7, 2020 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ പാ​ഠ​പു​സ്ത​ക വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​ഡി​ഇ ഓ​ഫീ​സ് ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ സ​ര്‍​ക്കാ​ര്‍ സ​മ​യ​ത്ത് പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കാ​തെ ദു​രി​തം ഇ​ര​ട്ടി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വ​നീ​ത് ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​അ​ഭി​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.
എം. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഇ​സ്മ​യി​ല്‍ ചി​ത്താ​രി, നി​ധീ​ഷ് ക​ട​യ​ങ്ങ​ന്‍, റാ​ഷി​ദ് പ​ള്ളി​ക്ക​ര, പ്ര​വാ​സ് നാ​യ​ര്‍, ശ്രീ​പ്ര​സാ​ദ് ഇ​രി​യ, മാ​ത്യു ഐ​സ​ക്ക്, രാം​കു​മാ​ര്‍ കോ​ടോ​ത്ത്, സ​ഹ​ദ് ഇ​ബ്രാ​ഹിം, അ​ശ്വി​ന്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.