ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം
Tuesday, July 7, 2020 12:42 AM IST
ചെ​റു​പു​ഴ: ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​ന്‍ മെ​മ്മോ​റി​യ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​നെ​തി​രേ സി​പി​എം നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി റോ​ഷി ജോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ട്ര​സ്റ്റി​നെ​തി​രേ ഉ​ന്ന​യി​ച്ച സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ര്‍​മി​ച്ച ക​രാ​റു​കാ​ര​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നി​ജ​സ്ഥി​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ബോ​ധ്യ​മാ​യ​താ​ണ്. സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച​തു​മാ​ണ്. ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​രാ​തി​യു​മാ​യി വ​ന്ന വ്യ​ക്തി​യു​മാ​യി ട്ര​സ്റ്റി​നോ, ആ​ശു​പ​ത്രി​ക്കോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. സി​യാ​ഡ് എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യി​ല്‍ ഓ​ഹ​രി​യെ​ടു​ത്ത ഇ​ദ്ദേ​ഹ​ത്തി​ന് ക​മ്പ​നി നി​യ​മ​പ്ര​കാ​രം മാ​ത്ര​മേ അ​തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നാ​ണു സി​പി​എം നേ​താ​ക്ക​ള്‍ ഇ​പ്പോ​ള്‍ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും ത​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഇ​രു​വ​രും അ​റി​യി​ച്ചു.