കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​ടു​വ​ള്ളി​ത്ത​ട്ടി​ൽ "ഫോ​ട്ടോ​ഷൂ​ട്ട്'
Tuesday, July 7, 2020 12:42 AM IST
ആ​ല​ക്കോ​ട്: വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്കു​ണ്ടെ​ങ്കി​ലും മ​ല​യോ​ര​ത്തെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ലേ​ക്ക് യു​വാ​ക്ക​ളു​ടെ ഒ​ഴു​ക്ക്. ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ വൈ​ത​ൽ​മ​ല​യി​ലും പാ​ല​ക്ക​യം​ത​ട്ടി​ലും കൊ​ട്ട​ത്ത​ല​ച്ചി​മ​ല​യി​ലും പോ​ലീ​സി​നെ വെ​ട്ടി​ച്ച് യു​വാ​ക്ക​ൾ എ​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കു​ടി​യാ​ന്മ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​ടു​വ​ള്ളി​ത്ത​ട്ടി​ൽ ദി​വ​സ​വും രാ​വി​ലെ ആ​റു​മു​ത​ൽ യു​വാ​ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന​തും ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മാ​സ്ക്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ് യു​വാ​ക്ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ. നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ളാ​ണ് ഇ​വി​ടെ ദി​നം​പ്ര​തി എ​ത്തു​ന്ന​ത്. ആ​ല​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​യി​ക്ക​ന്പ​യി​ൽ ഞാ​യ​റാ​ഴ്ച ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു.