പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ടു​ മ​റി​ഞ്ഞ കാ​റി​ല്‍ നി​ന്ന് 10 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി
Wednesday, July 8, 2020 1:05 AM IST
മ​ഞ്ചേ​ശ്വ​രം: പ​ട്ടാ​പ്പ​ക​ല്‍ പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ കാ​റി​ല്‍ നി​ന്ന് 10 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കാ​റോ​ടി​ച്ചി​രു​ന്ന ആ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ ഹൊ​സ​ങ്ക​ടി​ക്കു സ​മീ​പം ബ​ട്ടി​പ്പ​ദ​വി​ലാ​ണ് സം​ഭ​വം.
കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന​ത്. അ​തി​വേ​ഗ​ത​യി​ല്‍ ക​ട​ന്നു​പോ​യ കാ​ര്‍ അ​ൽ​പ്പ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ റോ​ഡി​ല്‍ ത​ന്നെ മ​റി​ഞ്ഞു​വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചാ​ക്കു​ക​ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.