ആ​ധാ​ര്‍ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ റേ​ഷ​ന്‍ മു​ട​ങ്ങും
Thursday, July 9, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്കു​ള്ള പ്ര​തി​മാ​സ റേ​ഷ​ന്‍ വി​ഹി​തം, പി​എം​ജി​കെ​എ​വൈ സൗ​ജ​ന്യ​റേ​ഷ​ന്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ആ​ധാ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യ​തി​നാ​ല്‍ കാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക് റേ​ഷ​ന്‍ മു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​ര്‍ ജൂ​ലൈ 18 ന​കം റേ​ഷ​ന്‍ ക​ട​ക​ള്‍, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളു​മാ​യെ​ത്തി റേ​ഷ​ന്‍​കാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളെ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. ശാ​രീ​രി​ക വൈ​ക​ല്യ​മോ അ​സു​ഖ​മോ കാ​ര​ണം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ര്‍ ഒ​ഴി​കെ ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കാ​ത്ത മു​ഴു​വ​ന്‍ പേ​രെ​യും ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യും. ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ത​ത് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.
സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍് അ​താ​ത് സ​പ്ലൈ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. കാ​സ​ര്‍​ഗോ​ഡ് - 04994 230108/ 9188527412, ഹൊ​സ്ദു​ര്‍​ഗ് - 0467 2204044/ 9188527413, മ​ഞ്ചേ​ശ്വ​രം - 04998 240089 / 9188527415, വെ​ള്ള​രി​ക്കു​ണ്ട് - 0467 2242720 / 9188527414.