അങ്കണവാടിയിൽ ടിവി തയാറാണ്, പക്ഷേ വൈദ്യുതിയില്ല
Saturday, July 11, 2020 12:45 AM IST
കു​ന്നും​കൈ: അ​ങ്ക​ണ​വാ​ടി​യി​ല്‍ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം മു​ട​ങ്ങു​ന്നു. കു​ന്നും​കൈ കി​ണ​റി​നു സ​മീ​പം
പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ള്ള​ങ്ക​ല്ല് അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ഇ​ല്ലാ​ത്ത​ത് പ്ര​ശ്‌​ന​മാ​യ​ത്. കു​ന്നും​കൈ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ പ​ത്തോ​ളം കു​ട്ടി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണോ ടി​വി​യോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ​രു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം അ​ങ്ക​ണ​വാ​ടി​യി​ല്‍ വ​ച്ചു ന​ട​ത്താ​നാ​ണ് സ്‌​കൂ​ള്‍ പി​ടി​എ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. പി​ടി​എ ക​മ്മി​റ്റി ത​ന്നെ ടി​വി സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൂ​ന്നു​വ​ര്‍​ഷം മു​മ്പാ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. അ​ന്നു​ത​ന്നെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും വേ​ണ്ടി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​താ​യി​രു​ന്നു. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ന​ന​ഞ്ഞ് ഉ​ള്ളി​ലേ​ക്ക് മ​ഴ​വെ​ള്ള​വും ക​ട​ക്കു​ന്നു​ണ്ട്. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടു ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ള്‍ ത​ന്നെ കെ​ട്ടി​ടം ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ന​ന​യാ​തെ സൂ​ക്ഷി​ക്കാ​ന്‍​പോ​ലും ഇ​പ്പോ​ള്‍ ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.