തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ധ​ർ​ണ 14ന്
Sunday, July 12, 2020 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നീ​ക്ക​ത്തി​നെ​തി​രേ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ 14നു ​രാ​വി​ലെ പ​ത്തി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലും ധ​ർ​ണ ന​ട​ത്തും. 65 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും നി​യ​മാ​നു​സൃ​തം അ​ർ​ഹ​ത​പ്പെ​ട്ട തൊ​ഴി​ൽ ന​ൽ​കു​ക, തൊ​ഴി​ൽ​ദി​ന​ങ്ങ​ളു​ടെ എ​ണ്ണം 200 ആ​ക്കി വ​ർ​ധി​പ്പി​ക്കു​ക, എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​എ​സ്ഐ ബാ​ധ​ക​മാ​ക്കു​ക, കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ധ​ന​സ​ഹാ​യ​മാ​യി മു​ൻ​കൂ​റാ​യി അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ കാ​ർ​ഷി​ക​മേ​ഖ​ല​യു​മാ​യി പൂ​ർ​ണ​മാ​യി ബ​ന്ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​വി. കു​ഞ്ഞി​രാ​മ​ൻ, കെ.​എം. ശ്രീ​ധ​ര​ൻ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, വു​മ​ൺ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ല​ത സ​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.