‘നിരീക്ഷണമില്ലാതെ’ നിരീക്ഷണ കാമറകൾ
Tuesday, July 14, 2020 12:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​മൂ​ലം ജി​ല്ല​യി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച 104 നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​തം. അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല​യി​ൽ 32ഉം ​കാ​സ​ർ​ഗോ​ട്ട് 72ഉം ​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച​വ​യി​ൽ മൂ​ന്നെ​ണ്ണ​മൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം നി​ര​ത്തു​ക​ളി​ലു​ണ്ട്. ഇ​തി​ൽ 90 ശ​ത​മാ​ന​വും കാ​മ​റ​ക​ളി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു കാ​മ​റ മോ​ഷ​ണം പോ​യി. ര​ണ്ടു കാ​മ​റ​ക​ളു​ടെ തൂ​ണു​ക​ൾ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നു. ഇ​വ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി​യ​ശേ​ഷം കാ​മ​റ​ക​ൾ കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മി​ക്ക കാ​മ​റ​ക​ളു​ടെ​യും ഹാ​ർ​ഡ് ഡി​സ്കു​ക​ൾ ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്.
ഏ​തു ത​ര​ത്തി​ലു​മു​ള്ള കു​റ്റാ​ന്വേ​ഷ​ണ​ത്തി​നും ആ​ശ്ര​യി​ക്കാ​വു​ന്ന തെ​ളി​വു​ക​ളാ​ണ് സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ. എ​ന്നി​ട്ടും ഇ​തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ല. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളും വ്യാ​പാ​രി​ക​ളും സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ​കാ​മ​റ​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് പോ​ലീ​സ്.