ദീ​പി​ക വാ​ർ​ത്ത തു​ണ​യാ​യി; സ്റ്റീ​ഫ​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​മെ​ത്തി
Tuesday, July 14, 2020 12:48 AM IST
മ​ണ്ഡ​പം: ദീ​പി​ക വാ​ർ​ത്ത തു​ണ​യാ​യി. പ്ര​ള​യ​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന പ്ര​വാ​സി കു​ടും​ബ​ത്തി​ന് ആ​ദ്യ​ഗ​ഡു ധ​ന​സ​ഹാ​യം ല​ഭി​ച്ചു.
മ​ണ്ഡ​പ​ത്തെ ഷൈ​ൻ വി​ല്ല​യി​ൽ സ്റ്റീ​ഫ​ന്‍റെ വീ​ട് ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് പൂ​ർ​ണ​മാ​യും ത​ന്നി​രു​ന്നു.
എ​ന്നാ​ൽ ഇ​തു​വ​രെ യാ​തൊ​രു ധ​ന​സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത വി​വ​രം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
തു​ട​ർ​ന്ന് ഇ​വി​ടെ പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​ദ്യ ഗ​ഡു 95,200 രൂ​പ എ​ത്തി.