പ്രവാസി കോൺഗ്രസ് ധർണ നടത്തി
Tuesday, July 14, 2020 12:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​മ​സ്ത മേ​ഖ​ല​യി​ലും ത​ട്ടി​പ്പി​ന്‍റെ പു​തു​വ​ഴി​ക​ൾ ക​ണ്ടെ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ൻ ചാ​ൾ​സ് ശോ​ഭ​രാ​ജി​നെ പോ​ലും ക​ട​ത്തി​വെ​ട്ടി​യി​രി​ക്ക​യാ​ണെ​ന്ന് പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ച്യു​ത​ൻ മു​റി​യ​നാ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണ​ൻ ക​രു​വാ​ക്കോ​ട്, ഒ.​വി. പ്ര​ദീ​പ്, ന​സീ​ർ കൊ​പ്പ, നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ, വി​ക്ര​മ​ൻ, റോ​ഷ​ൻ ഐ​ങ്ങോ​ത്ത്, മു​ട്ടി​ൽ ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.