പോ​രാ​ട്ട​ത്തി​ന്‍റെ 50 നാ​ളു​ക​ൾ; ക​ര​ളു​റ​പ്പോ​ടെ കോ​വി​ഡി​നെ തോ​ല്‍​പ്പി​ച്ച് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍
Thursday, July 16, 2020 1:01 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് ബാ​ധി​ച്ച് ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 50 ദി​ന​ങ്ങ​ള്‍ ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് 26 കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ അ​സ്ഹ​റു​ദ്ദീ​ന് മേ​യ് 25 നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
തു​ട​ര്‍​ന്ന് 50 ദി​ന​ങ്ങ​ളാ​ണ് രോ​ഗ​ത്തോ​ട് മ​ല്ല​ടി​ച്ച് അ​സ​റു​ദ്ദീ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ​ത്. ഇ​തി​നി​ട​യി​ല്‍ 13 ത​വ​ണ പി​സി​ആ​ര്‍ ടെ​സ്റ്റും ഒ​രു ത​വ​ണ റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റും ന​ട​ത്തി. ഒ​പ്പം രോ​ഗം ബാ​ധി​ച്ച മു​ഴു​വ​ന്‍ പേ​രും രോ​ഗ​വി​മു​ക്ത​നാ​യി​ട്ടും രോ​ഗ​വി​മു​ക്ത​നാ​കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് പ​രി​ഭ്ര​മം കൂ​ട്ടി.
ത​ന്‍റെ പ്ര​യാ​സം മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ര്‍​മാ​രും നേ​ഴ്‌​സു​മാ​രും ശു​ഭ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​ത​രു​ക​യും ജീ​വി​ത​ത്തെ പോ​സ​റ്റീ​വാ​യി സ​മീ​പി​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ ജൂ​ലൈ 13 നാ​ണ് കു​മ്പ​ള താ​ഴ​കൊ​ടി​യ​മ്മ സ്വ​ദേ​ശി​യ​യാ​യ അ​സ്ഹ​റു​ദ്ദീ​ന്‍ രോ​ഗ​വി​മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.
ജോ​ലി​ക്കു വേ​ണ്ടി​യു​ള്ള അ​ഭി​മു​ഖ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍. അ​തി​നി​ട​യ്ക്ക് ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കു​ടു​ങ്ങി.
മേ​യ് 18 ന് ​നാ​ട്ടു​കാ​രാ​യ 12 പേ​രോ​ടൊ​പ്പം ട്രാ​വ​ല​റി​ല്‍ നാ​ട്ടി​ലെ​ത്തി.
തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ലോ​ഡ്ജി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​രോ​ഗ​വി​മു​ക്ത​നാ​യ അ​സ​റു​ദ്ദീ​ന്‍ 14 ദി​വ​സ​ത്തെ റൂം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ് ഇ​പ്പോ​ള്‍.