നാ​ലു​കി​ലോ ക​ഞ്ചാ​വ് ബാ​ഗി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍
Saturday, August 1, 2020 12:56 AM IST
ബ​ദി​യ​ടു​ക്ക: നാ​ല് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ആ​ധാ​ര്‍ കാ​ര്‍​ഡും ബാ​ഗി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക്കു സ​മീ​പം കാ​ട്ടു​കു​ക്കെ സു​ര്‍​ലു​വി​ലെ റോ​ഡ​രി​കി​ലാ​ണ് ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. അ​തി​ര്‍​ത്തി ക​ട​ന്നു ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘാം​ഗ​ങ്ങ​ള്‍ പി​ടി​യി​ലാ​കു​മെ​ന്ന ഘ​ട്ട​ത്തി​ല്‍ ബാ​ഗ് ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ട​താ​യി​രി​ക്കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.
ക​ണ്ണൂ​ര്‍ ചൊ​വ്വ സ്വ​ദേ​ശി​യാ​യ ന​മി​ത് എ​ന്ന പേ​രി​ലു​ള്ള ആ​ധാ​ര്‍ കാ​ര്‍​ഡാ​ണ് ബാ​ഗി​ല്‍ നി​ന്നും ല​ഭി​ച്ച​ത്. ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​മു​മ്പ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബൈ​ക്കി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളെ ഇ​വി​ടെ​വ​ച്ച് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ഇ​വ​രാ​കാം ക​ഞ്ചാ​വ​ട​ങ്ങി​യ ബാ​ഗ് ഉ​പേ​ക്ഷി​ച്ച​തെ​ന്നും സം​ശ​യി​ക്കു​ന്നു.