കു​റ്റി​ക്കോ​ല്‍-​ബേ​ത്തൂ​ര്‍​പാ​റ- കാ​ന​ത്തൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​ഞ്ഞു
Sunday, August 2, 2020 12:40 AM IST
കു​റ്റി​ക്കോ​ല്‍: ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ കു​റ്റി​ക്കോ​ല്‍-​ബേ​ത്തൂ​ര്‍​പാ​റ- കാ​ന​ത്തൂ​ര്‍ റോ​ഡ് മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും. ബേ​ത്തൂ​ര്‍​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ക​യ​റ്റം കു​റ​യ്ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ഗ​താ​ഗ​ത നി​രോ​ധ​നം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ബ​ന്ത​ടു​ക്ക ഭാ​ഗ​ത്തു​നി​ന്ന് എ​രി​ഞ്ഞി​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ടു​പ്പ്-​ശ​ങ്ക​രം​പാ​ടി-​പ​ര​പ്പ വ​ഴി​യും കു​റ്റി​ക്കോ​ലി​ല്‍ നി​ന്ന് ബേ​ത്തൂ​ര്‍​പാ​റ വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ചാ​ട​കം-​ചാ​യി​ത്ത​ടു​ക്കം-​ത​ല​പ്പാ​റ വ​ഴി​യും തി​രി​ഞ്ഞു​പോ​ക​ണം.