റോ​ഡ് പ​ണി പൂ​ര്‍​ത്തി​യാ​യി​ല്ല; നാ​ട്ടു​കാ​ര്‍ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു
Monday, August 3, 2020 12:51 AM IST
ബ​ളാ​ല്‍: പ​ര​പ്പ-​അ​രി​ങ്ക​ല്ല്-​ബ​ളാ​ല്‍ റോ​ഡി​ലെ പ​ന്നി​യെ​റി​ഞ്ഞ കൊ​ല്ലി ക​യ​റ്റം കു​റ​ക്കാ​ന്‍ ആ​റു​മാ​സം മു​മ്പ് തു​ട​ങ്ങി​യ പ്ര​വൃ​ത്തി ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ റോ​ഡി​ല്‍ വാ​ഴ ന​ട്ടു. റോ​ഡ് പ്ര​വൃ​ത്തി​ക്കാ​യി ഇ. ​ച​ന്ദ്ര‍‌​ശേ​ഖ​ര​ൻ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

റോ​ഡ് പ​ണി തു​ട​ങ്ങി​യ​തോ​ടെ ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ജ​ന​കീ​യ ബ​സും ജീ​പ്പും സ​ര്‍​വീ​സും നി​ര്‍​ത്തി. ഇ​തോ​ടെ അ​രി​ങ്ക​ല്ല്, ആ​ല​ടി​ത്ത​ട്ട്, പ​ന്നി​യ​റി​ഞ്ഞ​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ള്‍ പ​ര​പ്പ​യി​ലെ​ത്താ​ന്‍ ക​ല്ല​ഞ്ചി​റ വ​ഴി എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​രം അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.