വ്യാ​പാ​രി​ക​ളു​മായി‍ റ​വ​ന്യൂ മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ന്നു
Monday, August 3, 2020 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കാ​ല​ത്ത് ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ടു ച​ര്‍​ച്ച ന​ട​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ 11.30 വ​രെ വ്യാ​പാ​രി-​വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​സാ​രി​ക്കും.
അ​ന്ത​ര്‍​സം​സ്ഥാ​ന ച​ര​ക്കു​നീ​ക്കം, മം​ഗ​ളൂ​രു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.