തൃ​ക്ക​രി​പ്പൂ​രി​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍
Monday, August 3, 2020 12:51 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഒ​രാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.
തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​മാ​ത്രം 63 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ഇ​തി​ന​കം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 45 എ​ണ്ണ​വും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ്. മൂ​ന്നു ദി​വ​സ​ത്തി​ന​കം ര​ണ്ടു മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു.
ഇ​ന്ന​ലെ സി​എ​ച്ച് സ്മാ​ര​ക ടൗ​ണ്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ​യും വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ത​ങ്ക​യം മു​ക്ക് മു​ത​ല്‍ ബീ​രി​ച്ചേ​രി റെ​യി​ല്‍​വേ ഗേ​റ്റ് വ​രെ​യു​ള്ള ടൗ​ണ്‍ പ്ര​ദേ​ശം പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​നും ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ത്രം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ (ചൊ​വ്വ, വ്യാ​ഴം, ശ​നി) തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നു​മാ​ണ് നി​ര്‍​ദേ​ശം. മ​ത്സ്യ-​മാം​സ വി​ൽ​പ്പ​ന അ​നു​വ​ദി​ക്കി​ല്ല. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ 14 ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്ക​ണം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചു മാ​ത്ര​മാ​യി ഒ​തു​ക്ക​ണം.
യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ച​ന്തേ​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. നി​സാം, കെ.​വി. മു​കു​ന്ദ​ന്‍, എം. ​രാ​മ​ച​ന്ദ്ര​ന്‍, സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട്, പി. ​കു​ഞ്ഞ​മ്പു, ഇ.​വി. ഗ​ണേ​ശ​ന്‍, കെ. ​ശ​ശി​ധ​ര​ന്‍, കൂ​വാ​ര​ത്ത് രാ​ജ​ന്‍, പി.​വി. ഗോ​പാ​ല​ന്‍, എം.​വി. രാ​ജ​ന്‍, ഇ. ​നാ​രാ​യ​ണ​ന്‍, എം. ​സ​ജേ​ഷ്, എ.​ജി. നൂ​റു​ല്‍ അ​മീ​ന്‍, സി.​എ​ച്ച്. അ​ബ്ദു​ള്‍ റ​ഹീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.