കൈവിട്ട് കോവിഡ്
Monday, August 3, 2020 12:54 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ഭീ​ഷ​ണി ശ​മ​ന​മി​ല്ലാ​തെ പ​ട​രു​ന്ന ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 113 പേ​ര്‍​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 104 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (28), തൃ​ക്ക​രി​പ്പൂ​ര്‍ (17), ചെ​മ്മ​നാ​ട് (17), ഉ​ദു​മ (ഏ​ഴ്), ചെ​ങ്ക​ള (ആ​റ്), കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ (അ​ഞ്ച്), പ​ട​ന്ന (മൂ​ന്ന്), ക​യ്യൂ​ര്‍-​ചീ​മേ​നി (ര​ണ്ട്), അ​ജാ​നൂ​ര്‍(​ര​ണ്ട്), പ​ള്ളി​ക്ക​ര (ര​ണ്ട്), മു​ളി​യാ​ര്‍ (ര​ണ്ട്), മ​ഞ്ചേ​ശ്വ​രം (ര​ണ്ട്), പ​ന​ത്ത​ടി, വ​ലി​യ​പ​റ​മ്പ്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, വെ​സ്റ്റ് എ​ളേ​രി, മ​ടി​ക്കൈ, ക​ള്ളാ​ര്‍, മീ​ഞ്ച, പു​ല്ലൂ​ര്‍-​പെ​രി​യ, മം​ഗ​ൽ​പ്പാ​ടി, കാ​റ​ഡു​ക്ക, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്ക് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ (ര​ണ്ട്), കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (ഒ​ന്ന്), പ​ന​ത്ത​ടി (ഒ​ന്ന്), ചെ​മ്മ​നാ​ട് (ഒ​ന്ന്) എ​ന്നി​ങ്ങ​നെ അ​ഞ്ചു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ത്രി​പു​ര​യി​ല്‍ നി​ന്നെ​ത്തി​യ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ തൃ​ക്ക​രി​പ്പൂ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍ സ്വ​ദേ​ശി​ക​ള്‍, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ ഉ​ദു​മ സ്വ​ദേ​ശി എ​ന്നി​ങ്ങ​നെ മ​റ്റു നാ​ലു​പേ​ര്‍​ക്കാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 31 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ കോ​ള​ജ് (14), ഉ​ദ​യ​ഗി​രി (ഏ​ഴ്), പ​ര​വ​ന​ടു​ക്കം എം​ആ​ര്‍​എ​സ് (നാ​ല്), വി​ദ്യാ​ന​ഗ​ര്‍ (ര​ണ്ട്) എ​ന്നി​ങ്ങ​നെ 27 പേ​ര്‍ വി​വി​ധ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി (മൂ​ന്ന്), പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് (ഒ​ന്ന്) എ​ന്നി​ങ്ങ​നെ നാ​ലു​പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
വീ​ടു​ക​ളി​ല്‍ 2,910 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,072 പേ​രു​മു​ള്‍​പ്പെ​ടെ 3,982 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 763 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.