ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്ക​ണം: സി​പി​എം
Monday, August 3, 2020 12:54 AM IST
പ​യ്യ​ന്നൂ​ര്‍: നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​റി​നെ വ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ പി​ടി​യി​ലാ​യ എ​ട്ടി​ക്കു​ളം മൊ​ട്ട​ക്കു​ന്നി​ലെ ആ​ര്‍​എ​സ്എ​സു​കാ​ര​നാ​യ എം.​വി​പി​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ​ക്കു​റി​ച്ച് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
2016 ജൂ​ലൈ 11ന് ​കു​ന്ന​രു കാ​ര​ന്താ​ട്ടെ വീ​ട്ടു​മു​റ്റ​ത്ത് വ​ച്ച് സി​പി​എം മു​ന്‍ ഏ​ഴി​മ​ല ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ മു​ന്‍ പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന സി.​വി. ധ​ന​രാ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് എം. ​വി​പി​ന്‍. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ വൈ​ശാ​ഖും ഇ​തേ കേ​സി​ല്‍ പ്ര​തി​യാ​ണ്.
ധ​ന​രാ​ജി​ന്‍റെ ഒ​ന്നാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ എ​ട്ടി​ക്കു​ള​ത്ത് വ​ച്ച് ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും ക​ക്കം​മ്പാ​റ, എ​ട്ടി​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍ ബോം​ബ് എ​റി​ഞ്ഞ് ത​ക​ര്‍​ത്ത കേ​സി​ലും ഇ​വ​ര്‍ പ്ര​തി​ക​ളാ​ണ്. 2014 ജ​നു​വ​രി നാ​ലി​ന് സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ ടി.​വി. ര​തീ​ഷി​നെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ല്‍​നി​ന്ന് ട്രി​പ്പ് വി​ളി​ച്ച് കൊ​ണ്ടു​പോ​യി മാ​ടാ​യി പാ​റ​യി​ല്‍ വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലു​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ വി​പി​ന്‍ പ്ര​തി​യാ​ണ്. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​മി​ന​ല്‍ സം​ഘ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.