ജി​ല്ല​യി​ല്‍ അ​ഞ്ച് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങൾ ഇനി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ
Tuesday, August 4, 2020 1:14 AM IST
ഭീ​മ​ന​ടി: ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ അ​ഞ്ച് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ച്ചു.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മൗ​ക്കോ​ട്, പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ടു​മ്പു​ന്ത​ല, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​മ്പ്, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ച​ട്ട​ഞ്ചാ​ല്‍ എ​ന്നീ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍. ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ണ് മൗ​ക്കോ​ട് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വി​ടെ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​കെ. സു​കു​മാ​ര​ന്‍, അം​ഗം പി.​വി. അ​നു, ഡ​പ്യൂ​ട്ടി ഡി​എം​ഒ എ.​ടി. മ​നോ​ജ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദീ​പ മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.